ആത്മശോധന ചെയ്ത് അനുതപിക്കുകയും ആഴ്ചയിലൊരിക്കലെങ്കിലും കുമ്പസാരിക്കുവാനും എന്തെങ്കിലും പരിത്യാഗ പ്രവൃത്തികൾ ചെയ്യുവാനും പരിശ്രമിക്കുക.
തുടർച്ചയായി അഞ്ചു വെള്ളിയാഴ്ചകളിലെ ഏകദിന ധ്യാന ശുശ്രൂഷകളിൽ നേരിട്ടോ ഓൺലൈൻ ആയോ പങ്കെടുത്ത് നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുക അനുദിനം ബലിയർപ്പിക്കുകയും അര മണിക്കൂർ എങ്കിലും നിത്യാരാധനയിൽ നേരിട്ടോ ഓൺലൈൻ ആയോ പങ്കെടുക്കാൻ പരിശ്രമിക്കുക.
ആദ്യ വെള്ളി - നിയോഗ സമർപ്പണം (വാഗ്ദത്ത വസ്തുക്കളുടെ വെഞ്ചിരിപ്പ്)
രണ്ടാം വെള്ളി - തിരുജല അഭിഷേകം (തലമുറകളുടെ വിശുദ്ധീകരണം)
മൂന്നാം വെള്ളി - തിരുരക്ത അഭിഷേകം (വിടുതൽ പ്രാർത്ഥന)
നാലാം വെള്ളി - തൈലാഭിഷേകം (സൗഖ്യ പ്രാർത്ഥന)
അഞ്ചാം വെള്ളി - അഗ്നി അഭിഷേകം (പരിശുദ്ധാത്മാഭിഷേക പ്രാർത്ഥന)
അനുദിനം പുലർച്ചെ 3:00 മണിക്ക് (എഴുന്നേറ്റ ഉടനെ) ദുഃഖത്തിന്റെ ജപമാലയും ഉച്ചതിരിഞ്ഞ് 3:00 മണിക്ക് (ജോലി കഴിഞ്ഞയുടനെ) കരുണയുടെ ജപമാല ചൊല്ലി പ്രാർത്ഥിക്കുക. ഓരോ രഹസ്യത്തിനും മുമ്പായി തലമുറകളുടെ വിശുദ്ധീകരണത്തിനായി നിയോഗം സമർപ്പിച്ച് വചന പ്രാർത്ഥന ചൊല്ലുക
ദാനിയേൽ 9:16-19
ഒന്നാം രഹസ്യം - പൂർവികർ
ബാറൂക്ക് 2: 11- 14
രണ്ടാം രഹസ്യം - മാതാപിതാക്കൾ
ഹബക്കുക്ക് 3: 2,13- 15
മൂന്നാം രഹസ്യം - നിങ്ങളും സഹോദരങ്ങളും
എസ്രാ 9: 10 -13
നാലാം രഹസ്യം - മക്കൾ
ഏശയ്യാ 51: 9- 11
അഞ്ചാം രഹസ്യം- വരും തലമുറകൾ
അനുദിനം പ്രഭാതത്തിൽ അച്ചൻറെ വാഗ്ദത്ത പ്രാർത്ഥനയിൽ ഓൺലൈനായി പങ്കുചേർന്ന് ഓരോ നിയോഗവും ഈശോയുടെ തിരുമുറിവിലേക്ക് സമർപ്പിച്ച് വാഗ്ദത്ത പരിഹാര പ്രാർത്ഥന അഞ്ചു തവണ ചൊല്ലുക (NB: അക്രൈസ്തവർ മൂന്നാം ഘട്ടം ഒഴിവാക്കി നാലാംഘട്ടം മാത്രം ചെയ്താൽ മതിയാകും)
വാഗ്ദത്ത സാക്ഷ്യങ്ങളടങ്ങുന്ന വാഗ്ദത്ത പത്രവും വീഡിയോകളും അയച്ചുകൊടുത്ത് ഗാഗുൽത്താ നാഥന്റെ വാഗ്ദത്ത ശുശ്രൂഷയെ കുറിച്ച് ഈശോ ആഗ്രഹിക്കുന്ന അഞ്ചു പേരോടെങ്കിലും പങ്കുവയ്ക്കുകയും അവർക്കു വേണ്ടി തുടർച്ചയായി അഞ്ചാഴ്ച പ്രാർത്ഥിക്കുകയും ചെയ്യുക